Jammu & Kashmir
- ലോക പ്രശസ്തമായ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ഗുഹ കണ്ടെത്തിയ മുസ്ലിം ആട്ടിടയനയനാണ് ബട്ടാ മാലിക്ക്
- പ്രശസ്തമായ ഹിന്ദവാരധനാലയമായ വിഷ്ണോദേവി ക്ഷേത്രം കതൃയില്‍ സ്ഥിതി ചെയ്യുന്നു.
- തന്റെ മുസ്ലിം മതസ്ഥനായ മാതാവിന് വേണ്ടി ദെല്‌ദന് നംഗ്യാല്‍ ഇറാനിയന്‍ ടാര്‍കിഷ് ശൈലിയില്‍ പണികഴിപ്പിച്ച പള്ളിയാണ് ലേ മോസ്ക് .
- ഹിന്ദു ദേവതയായ ജംവ മാതായുടെ പേരില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ ആയിരുന്ന രാമചന്ദ്ര ഒന്നാമന്‍ പണികഴിപ്പിച്ച നഗരമാണ് ജമ്മു.
- ഇന്ത്യയിലെ ദാല്‍ തടാകമാണ് ഗഗ്ര ബാള്‍ , ലാക്കുട്ട് , നാഗിന്‍, ബോഡ് ഡാല്‍ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്.
- ജമ്മു കാശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമാണ്.
- രാജാ സന്ഗ്രാം സിംഗ് സ്ഥാപിച്ച ലഖാന്പുര്‍ നഗരമാണ് ജമ്മു കശ്മീരിന്റെ കവാടം എന്നറിയപ്പെടുന്നത്.
- 15 - ആം നുറ്റാണ്ടില്‍ ഇറാനില്‍ നിന്നും കഷ്മീരിലെത്തിയ സൂഫിയാന സംഗീതമാണ് പിന്നീടു കശ്മീരിലെ ക്ലാസിക്കല്‍ സംഗീതമായി മാറിയത്.
- ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ജമ്മു കാശ്മീര്‍.
- 1965 സെപ്റ്റംബര്‍ 1 നു ജമ്മുവിലെ അഖ്നൂര് പട്ടണം പിടിച്ചെടുക്കാന്‍ പാകിസ്താന്‍ സേന നടത്തിയ നീക്കമാണ് Operation Grand Slam .
- ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ വിമാന റാഞ്ചല്‍ 1971 ജനുവരി 30നാണു നടന്നത്. കാശ്മീര്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ( ) എന്ന സംഘടനയില്‍പെട്ട 2 യുവാക്കള്‍ റാഞ്ചിയ വിമാനമാണ് ഗംഗ
- താമരയാണ് ജമ്മു കശ്മീരിന്റെ ഔദ്യോഗിക പുഷ്പം.
- കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജനറല്‍ ബി.സി.ജോഷിയുടെ നേതൃത്വത്തില്‍ 1990ഇല്‍ രുപവല്കരിച്ച അര്‍ധ സൈനിക വിഭാഗമാണ് രാഷ്ട്രീയ റൈഫിള്‍സ് .
- വംശനാശ ഭീഷണി നേരിടുന്ന ഹുംഗല്‍ (കാശ്മീര്‍ സ്റ്റാഗ്) മാനുകളെ സംരക്ഷിക്കുന്നതിനായി ഉള്ള ജമ്മു കശ്മീരിലെ പ്രശസ്തമായ ദേശിയോദ്യാനമാണ് ഡചിഗാം നാഷണല്‍ പാര്‍ക്ക്.
- ഏഷ്യയിലെ ഏറ്റവും വലിയ ട്യുലിപ് ഗാര്‍ഡന്‍ 2008 മാര്‍ച്ച് മാസത്തില്‍ ആരംഭിച്ചു. അതാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യുലിപ് ഗാര്‍ഡന്‍,ശ്രീനഗര്‍.
- Border Road Organisation ജമ്മു കശ്മീരിന് വേണ്ടിയാണു Project Beekan , Project Himank , Project Sambark എന്നിവ പുര്‍ത്തിയാക്കിയത് .
- വടക്ക് കിഴക്കന്‍ കാശ്മീരില്‍ നിന്നുല്‌ഭവിക്കുന്ന ത്ധലം നദിയാണ് പ്രാചീന കാലഘട്ടത്തില്‍ വിതാസ്ത എന്നറിയപ്പെട്ടത്.
- ഏറ്റവും കുടുതല്‍ അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ജമ്മു കാശ്മീര്‍.
- ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ പതാകയിലെ 3 വരകള്‍ ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നീ മുന്നു മേഖലകളെ പ്രതിനിധാനം ചെയ്യുന്നു.
- 1947 നവംബര്‍ 3 നു ശ്രീനഗര്‍ വിമാനത്താവളത്തിന് അടുത്തുവച്ച് നടന്ന ആക്രമണത്തില്‍ വീര മൃത്യു വരിച്ച ഒന്നാം കുമാവുന്‍ ബറ്റാലിയന്റെ തലവന്‍ മേജര്‍ സോമനാഥ ശര്‍മയാണ് ആദ്യത്തെ പരമവീര ചക്ര ജേതാവ്.
- ഹസ്രത് മഹല്‍ പള്ളിയില്‍ സുക്ഷിച്ചിരുന്ന പ്രവാചകന്റെ തിരുശേഷിപ്പായ താടി രോമാങ്ങളിലോന്നു മൊ -ഇ-മുക്കഡഡസസ് എന്നറിയപ്പെടുന്നത്.
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper